11:20am 27 June 2026
NEWS
സുതാര്യതക്ക് ഊന്നൽ നൽകി പഞ്ചാബ് നാഷണൽ ബാങ്ക് : പുതിയ വിജിലൻസ് മാനുവലും ഡിജിറ്റൽ സംരംഭങ്ങളും പുറത്തിറക്കി
11/11/2025  03:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സുതാര്യതക്ക് ഊന്നൽ നൽകി പഞ്ചാബ് നാഷണൽ ബാങ്ക് : പുതിയ വിജിലൻസ് മാനുവലും ഡിജിറ്റൽ സംരംഭങ്ങളും പുറത്തിറക്കി

 

ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വിജിലൻസ് മാനുവൽ 2025ന്റെ അഞ്ചാം പതിപ്പും "പിഎൻബി വിജിൽ" മാസികയുടെ പുതിയ ലക്കവും പ്രകാശനം ചെയ്തു. കേന്ദ്ര വിജിലൻസ് കമ്മീഷണർ പ്രവീൺ കുമാർ ശ്രീവാസ്തവയുടെ സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ഇവ പ്രകാശനം ചെയ്തത്. 

സ്റ്റാഫ് അക്കൗണ്ടബിലിറ്റി പോർട്ടലിന്റെ എൻഡ്-ടു-എൻഡ് ഡിജിറ്റലൈസേഷൻ, കോൺഡക്ട് റിസ്ക് ഫ്രെയിംവർക്ക്, പിഎം സ്വാനിധി പദ്ധതിക്കായുള്ള ഡിജിറ്റൽ സംവിധാനം എന്നിവയുടെ  ഉദ്ഘാടനവും നടന്നു. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ജീവനക്കാരെ 'വിജിലൻസ് വാരിയേഴ്സ്' ആയി ആദരിക്കുകയും ചെയ്തു.

 ശരിയായത് ചെയ്യാനുള്ള പ്രതിബദ്ധതയാൽ നയിക്കപ്പെടുന്ന ഒരു വിജിലൻസ് സംസ്കാരം കെട്ടിപ്പടുക്കണമെന്ന് സിവിസി പ്രവീൺ കുമാർ ശ്രീവാസ്തവ പറഞ്ഞു 
 
ഒക്ടോബർ 27-ന് ഒരു ലക്ഷത്തിലധികം ജീവനക്കാരെയും ഉപഭോക്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ദേശീയ സമഗ്രതാ പ്രതിജ്ഞയോടെയാണ് വിജിലൻസ് ബോധവൽക്കരണ വാരം ആരംഭിച്ചത്. 11,000 എടിഎമ്മുകളിലും, മൊബൈൽ ആപ്പുകളിലും, 8,000 ഗ്രാമസഭകളിലും വിജിലൻസ് സന്ദേശങ്ങൾ എത്തിച്ചു.  4,300 യൂണിറ്റ് രക്തം ശേഖരിച്ച രക്തദാന ക്യാമ്പുകളും  സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img